1960-ല്‍ നിലവില്‍ വന്ന മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുളള നിയമത്തിലെ സെക്ഷന്‍ പതിനൊന്ന് പ്രകാരം തെരുവുനായ്ക്കള്‍ ഉള്‍പ്പെടെയുളള മൃഗങ്ങളെ ഉപദ്രവിക്കുന്നതോ വിഷം കുത്തിവയ്‌ച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതോ ആയ പ്രവൃത്തി തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്
അഞ്ചു പതിറ്റാണ്ടു നീണ്ടുനിന്ന തന്‍റെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ആസാദ് താല്‍ക്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയ രാജിക്കത്ത് മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിരുന്നു. രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കെതിരെയുള്ള രൂക്ഷ വിമര്‍ശനം വരും ദിവസങ്ങളിലും അദ്ദേഹം തുടരുമെന്നതിന്‍റെ സൂചനയാണത്.
ഗോത്ര വർഗ്ഗത്തിൽ പെട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വർഗ്ഗത്തിൽ ഉള്ള ഒരാളെ ഉദ്ധരിക്കാൻ കൊടുത്ത അവാര്‍ഡാണിത് എന്ന രീതിയിലുമുള്ള പ്രതികരണങ്ങളോട് വിയോജിപ്പുണ്ടെന്നും അവരുടെ തനത് സംഗീത ശാഖയിൽ വളരെ നല്ല ഒരു ഗായിക ആയതുകൊണ്ടാണ് നഞ്ചിയമ്മയ്ക്ക് ഈ അംഗീകാരം ലഭിച്ചതെന്നും ഹരീഷ് ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഇ ഡിയെക്കുറിച്ചുള്ള നിലപാട് മാറ്റിയതില്‍ നന്ദിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇ.ഡി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനനുസരിച്ച് അന്വേഷണ ഏജന്‍സികളുടെ സ്വഭാവം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ ഡിയുടെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ എന്നിവരെ വെച്ച് ചിത്രം ചെയ്യുമെന്നായിരുന്നു ആഷിക് അബു ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ ടൊവിനോ തോമസിലേക്ക് എത്തുകയായിരുന്നു.
ഒരു മാളില്‍ തീവ്രവാദികള്‍ കയറുകയും ജനങ്ങളെ ബന്ദികളാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റിന്റെ സംവിധായകന്‍. വിജയിക്കൊപ്പം മലയാളി താരം ഷൈൻ ടോം ചാക്കോ,